Friday, 15 February 2008


12 comments:

Anonymous said...

ഞാന്‍കോടീശ്വരന്‍:
അച്ചായോ, സംഭവം നന്നായിട്ടുണ്ട്,

പിന്നേയ്,ഞാനും തൊടങ്ങി ഒന്ന് ,എനിക്കു തോന്നുന്നതൊക്കെ എഴുതും, സൌകര്യള്ളപ്പോ വായിക്കുക

http://prasanthchemmala.blogspot.com

Anonymous said...

Rajeev Raj
എടത്വാ അച്ചായോ!!! പൂയ്‌!!! നിങ്ങളും പുലിയായി അല്ലേ??!!! ബ്ലോഗ്‌ കണ്ടൂ!!! എനിക്കു പിന്നെ പണ്ടേ വല്യ വിവരമില്ലാത്തോണ്ട്‌!! അഭിപ്രായം പറഞ്ഞാല്‍ അധികപ്രസംഗമാകില്ലേ!!!

ഹരിശ്രീ said...

ആശംസകള്‍....

ഹരിശ്രീ said...

ആശംസകള്‍....

Anonymous said...

Uajith:
അച്ചായന് ആളു പുലിയാണല്ലോ ? ചെറുകഥയില് ആത്മാംശം ഉണ്ടല്ലോ ... നല്ല കഥ

Anonymous said...

ഞാന്‍കോടീശ്വരന്‍:
അച്ചായോ ബ്ലോഗിലെ പോസ്റ്റ് ഞാന്‍‌ ഇന്നലെ തന്നെ വായിച്ചു, വല്ലാത്തൊരു അവസ്ഥയിലായിപ്പോയി,ഈ വ്യക്തിയെ എനിക്കു നല്ല പരിചയമുള്ള പോലെ തോന്നി. ഒരു കമന്റിടണം എന്നു കരുതി നോക്കുമ്പോ അതു പൂട്ടി വച്ചിരിക്കുകയാണ്. പിന്നെ ഡി.എം.വിസിറ്റിനു വന്നതു കൊണ്ട് സ്ക്രാപ്പാനും പറ്റീല്ല.

എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു

Anonymous said...

അച്ചായോ ബ്ലോഗിലെ പോസ്റ്റ് ഞാന്‍‌ ഇന്നലെ തന്നെ വായിച്ചു, വല്ലാത്തൊരു അവസ്ഥയിലായിപ്പോയി,ഈ വ്യക്തിയെ എനിക്കു നല്ല പരിചയമുള്ള പോലെ തോന്നി. ഒരു കമന്റിടണം എന്നു കരുതി നോക്കുമ്പോ അതു പൂട്ടി വച്ചിരിക്കുകയാണ്.
ok

Unknown said...

thalle njerippayittonde....

ഋഷിക്കുട്ടന്‍റെ ചക്കര ലോകത്തിലെക്ക്‌.... said...

ഞാന്‍ ഇച്ചൂട്ടന്‍ ,

അച്ചായാനെ ഒത്തിരി ഇട്ടമായി.....

ഇച്ചൂട്ടനും ഇംഗ്ലീഷ്‌ പഠിക്കന്‍ തുടങ്ങി...
അവിടെ സൂര്യനസ്തമിക്കൂലെ..... അതെന്താ ?
ഇച്ചൂട്ടന്‍ കൊതിയാവുന്നൂ..... അസ്തമിക്കാത്ത സൂര്യനെ കാണാന്‍.....

അഭിലാഷ് ആര്യ said...

ഞാന്‍ ഇച്ചൂട്ടന്റെ അച്‌ഛന്‍,

ചെക്കന്റെ വിക്രിതികള്‍ പൊല്ലാപ്പ് ആയാല്‍

ക്ഷമിക്കണം ! ഞാന്‍ ഈ നാട്ടൂകാരനല്ല......

മയില്‍പ്പീലിയിലെ ഉണ്ടകണിയണ്‌ ഇച്ചൂട്ടന്റെ അമ്മ അവളോടുപനഞ്ഞാമതി........... http://hritham.blogspot.com

Anonymous said...

othiri ishtappettu ketto....need more...

RENNI'S VISION said...

കുട്ടനാട്ടിലെ , എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപെട്ട നാട്ടിലെ ചെളി വെള്ളത്തില്‍ പുളച്ചു മറിഞ്ഞ അച്ചായാ, അല്പം താമസിച്ചാണെങ്കിലും, കൂട്ടി മുട്ടുവാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം ഉണ്ട്. ഈ ബ്ലോഗ്‌ എങ്ങനെ ആണ് ഉണ്ടാക്കുന്നത്? എന്തായാലും അച്ചായന്റെ വികൃതികള്‍ വളരെ നല്ലതാണു. ഇത് തുടര്‍ന്ന് ഉണ്ടാകണം......
സസ്നേഹത്തോടെ,
റെന്നി ജോണ്‍

കരിമണല്‍ ( കവിതയാണോ?)

കറുത്ത മണ്ണില്‍ കനകം തേടിയെത്തുന്ന
കഴുകന്‍റെ ചിറകടികള്‍ ഉയരുമ്പോള്‍ കാവലിരിക്കുന്നു ഞങ്ങള്‍ കരളുരുക്കുന്നാധിയോടെ കണ്ണിലെരിയുന്നഗ്നിയോടെ ...

മണ്ണിനും പെണ്ണിനും ഗുണമൊന്നുന്നു ചൊല്ലി
മണ്ണിനായി പെണ്ണ്നെയും പെണ്ണിനായി മണ്ണേയും മാറ്റകച്ചവടംനടത്തുവരെങ്ങനെയറിഞ്ഞീടും
മണ്ണിനെ മണ്ണായും പെണ്ണിനെ പെണ്ണായും

ധനത്തിനായി ജനനിയെ വില്‍ക്കാന്‍ മടിക്കത്തോരിവ്ര്‍ക്ക്
ധരണിയേ വില്‍ക്കാതിരിക്കാനാകുമോ ...
ദാനമായി കിട്ടിയോരാ പീഠം കൊണ്ടവര്‍
ധനം നേടുന്നു ഹര്‍മ്യങ്ങള്‍ ഉയര്‍ത്തുന്നു

പണ്ട്ര്‍ദ്ധബോധത്തില്‍ പൂര്‍വികര്‍ ചെയ്തു പോയരാബദ്ധങ്ങള്‍

ഇന്ന് സുബോധത്തില്‍ ചെയ്തീടുന്നിവര്‍ ഏറിയബദ്ധങ്ങള്‍ ‍

കടല് കടന്നെത്തിയ കാട്ടളരെറക്കടത്തി വിഭങ്ങളെ ന്നാലും

കടത്താനായില്ലലോ തിരുവാതിര ഞാറ്റുവേലകള്‍ ഭാഗ്യമേ ഭാഗ്യം ..


മടക്ക യാത്ര(ചെറുകഥ)

സൗദി അറേബ്യയില്‍ നിന്ന് പുറത്തിറങ്ങുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ 2005 നവംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് ....

നീണ്ട ചൂളം വിളിയോടെ തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങി. പ്ലാറ്റഫോമില്‍‌ യാത്രയാക്കാന്‍ വന്നവരുടെയും സ്വീകരിക്കാന്‍ വന്നവരുടെയും തിരക്ക്.വേര്‍‌പാടിന്‍റെ വേദനകള്‍, പരാതികള്‍, പരിഭവങ്ങള്‍. സമാഗമത്തിന്‍റെ മാധുര്യം നുണയുന്നവര്‍...

അയാള്‍ തീവണ്ടിയുടെ വാതിലില്‍ ചാരിനിന്ന് പുറത്തെ വികാരപ്രകടങ്ങള്‍ നിര്‍വ്വികാരതയോടെ നോക്കിനിന്നു. അകന്നു പോകുന്ന സ്റ്റേഷനെ നോക്കി മറ്റുള്ളവര്‍ക്കൊപ്പ്ം അയാളും യാന്ത്രികമായി കൈവീശി. തനിക്കു യാത്രാ മംഗളങ്ങള്‍‌ നേരാന്‍ ആരുമില്ലായിരുന്നു എന്ന തിരിച്ചറിവ് അയാളില്‍ ഒരു വികാരവും സൃഷ്ടിച്ചില്ല. ഈ രീതിയില്‍ ഒരു യാത്ര അയാളുടെ സ്വപ്നങ്ങളിലില്ലായിരുന്നുവല്ലോ. അയാള്‍ തിരികെ നടന്ന് സ്വന്തം ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. പുറകിലേക്കു ചാഞ്ഞുകിടന്ന് കണ്ണുകള്‍‌ അടച്ചു. തീവണ്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെതിരെ അയാളുടെ ചിന്തകള്‍‌ പിന്നോട്ട് ചലിച്ചു.

അയാള്‍ കൌമാരം കടക്കാത്ത പ്രായത്തില്‍ ഒരു ഭാഗ്യാന്വേഷിയായി മഹാനഗരത്തിലക്കു യാത്രക്ക് ഒരുങ്ങി ആ സ്റ്റേഷനില്‍ നിന്നതാണ്.സ്നഹവും വാല്‍സല്യവും നിറഞ്ഞ ഒരുപാട് മുഖങ്ങള്‍ ചുറ്റുമുണ്ടായിരുന്നു. ഉപദേശങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകള്‍ അങ്ങനെയും ചിലര്‍‌..

പ്രായമായ മാതാപിതാക്കളുടെ മുഖത്ത് ആശ്വാസത്തി‍ന്‍റെ സ്ഫുരണങ്ങളും മുതിര്‍ന്ന സഹോദരിമാരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കങ്ങളും അയാള്‍ കണ്ടു. കരിവണ്ടി പുക പിന്നിലെ കാഴ്ചകള്‍ മറക്കുവോളം തന്നെ നോക്കി നില്‍ക്കുന്ന തന്‍റെ കുടുംബത്തെ അയാള്‍കണ്ടിരുന്നു..

മഹാനഗരത്തിന്‍റെ തെരുവീഥികളില്‍ അയാള്‍ അലഞ്ഞു നടന്നു. ജീവിതത്തിന്‍റെ
നാടകവേദിയില്‍ പലപല വേഷങ്ങള്‍ കെട്ടിയാടി. ആയിരക്കണക്കിന് ഭാഗ്യാന്വേഷികള്‍ക്കു അഭയം നല്‍കിയ മഹാനഗരം അയാളെയും കൈവെടിഞ്ഞില്ല. അയാളും അറബിപൊന്നിന്‍റെയും ആയിരത്തൊന്നു രാവുകളുടെയും നാട്ടിലെത്തി. കഥകളിലെ അന്തരീക്ഷമായിരുന്നില്ല അയാളെ സ്വാഗതം ചെയ്തത്. തലക്കു മുകളില്‍ എരിയുന്ന സൂര്യനു കീഴില്‍ മനസ്സിലെരിയുന്ന അഗ്നികുടീരവുമായി ഒട്ടകക്കുട്ടത്തോടൊപ്പം മരുഭൂമിയില്‍ അയാള്‍ ജീവിതം എരിച്ചപ്പോള്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാട്ടില്‍ അയാളുടെ കുടിലിന്‍റെ സ്ഥാനത്തു കോണ്‍ക്രീറ്റ് മാളികയായി. സഹോദരിമാര്‍ക്കായി ഭര്‍ത്താക്കന്മാരെ നല്ല വില കൊടുത്ത് വാങ്ങി. അയാള്‍ വീടിന്‍റെ ചുമരുകളില്‍ വെണ്ണക്കല്‍ പാകിയപ്പോള്‍ കാലം അയാളുടെ തലയില്‍ വെള്ളിനൂലുകള്‍ പാകി.

ജീവിക്കാന്‍ മറന്നു പോയവന്‍ എന്നു കൂട്ടുകാര്‍ കളിയാക്കിയപ്പൊള്‍, നാട്ടിലെ ആവശ്യങ്ങളുടെ നിര വര്‍ധിച്ചു വന്നപ്പോള്‍ പ്രവാസജീവിതം മതിയാക്കാന്‍ അയാള്‍ തീരുമാനിച്ചു.

കാലത്തിന്‍റെ കുസൃതികള്‍ തന്റെ ഗ്രാമത്തിനു എല്‍‌പ്പിച്ച പാടുകള്‍ കണ്ട് വ്രണിതചിത്തനായി നിന്ന അയാളുടെ മേല്‍ ഒരു അശനിപാതം പോലെ മാതാപിതാക്കളുടെ വാക്കുകള്‍
" വയസ്സാം കാലത്ത് ഞങ്ങക്കിറ്റ് വെള്ളം തരാന്‍ ഊരുചുറ്റി നടക്കുന്ന നിനക്കാവുമോ" അതു കൊണ്ട് കുടംബ സ്വത്തായ വീടും പുരയിടവും ഇളയ സഹോദരിക്കു നല്‍കിയ കാര്യം അതിലാഘവത്തോടെ അവരറിയിച്ചു. അയാള്‍ക്കു ചുറ്റിലും അപരിചിതമുഖങ്ങളായിരുന്നു. തിരിച്ചറിയാന്‍ വെറുതെ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടു. വീണ്ടും ഒരു പ്രവാസത്തിന്റെ ശംഖൊലി മുഴങ്ങുന്നതായി അയാള്‍ക്ക് തോന്നി. മറ്റ് ഒരു മഹായാനത്തിനായി അയാള്‍ ചുവടുകള്‍ വെച്ചു. പിന്നിട്ട വഴികള്‍ ‍ കണ്ണീര്‍ പാടകളിലില്‍‌ മറഞ്ഞിരുന്നു.

മഹാനഗരത്തിലേക്കുള്ള ഭാഗ്യാന്വേഷികളെയും കൊണ്ട് തീവണ്ടി മുന്നോട്ട് കുതിക്കയായിരുന്നു...