ഏടത്വ എന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ആയതു ഞാന്‍ ഏടത്വയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത് മുതലാണ് ... പാണ്ടങ്കരി നിവാസി ആയ ഞാന്‍ എടത്വാ എന്നാ ട്വൌണില്‍ ഒരു പുതു ജീവിതം തേടിയെത്തിയ നാള്‍ മുതല്‍ എന്റെ കൂടെ നിന്ന ഒരുപാട് മുഖങ്ങള്‍ എന്റെ ഓര്‍മ്മയില്‍ ഒരു ഫ്ലാഷ് വീഡിയോ മാതിരി വന്നു പോകുന്നു. പി എം ജെ എന്റര്‍ പ്രൈസ്സിസ് എന്നാ സ്ഥാപനവും അതിന്റെ സ്ഥാപകനായ മാനുവല്‍ സാറും ജിറ്റിയും, പി സി എന്ന് അറിയപ്പെടുന്ന പോത്തുംകുന്നേല്‍ ചാക്കോ ജോസഫും , പിള്ളേച്ചന്‍ എന്ന് ഞങള്‍ വിളിക്കുന്ന പ്രസാദും ,പിന്നെ തോപ്പില്‍ ബേക്കറിയിലെ ജോസേട്ടനും , തോമാച്ചനും , മണികുട്ടനും , ഷാജി ഹോട്ടലിലെ അകാലത്തില്‍ വേര്‍പിരിഞ്ഞ ഷാജി ചേട്ടനും അടങ്ങുന്ന ഒരു വലിയ വലയത്തിലെ ഒരു ചെറിയ തരിയായി നിന്ന എന്റെ എടത്വ ജീവിതം എങ്ങനെ വിസ്മരിക്കാന്‍ പറ്റും ...
വൈകുന്നേരം സ്കൂള്‍ ഗ്രൌണ്ടിലെ വെടിവട്ടം , തരംഗണി ഹോട്ടലിലെ പൊറോട്ടയും സാമ്പാറും , ചന്ദ്രന്‍ പിള്ളേച്ചന്റെ സോഡാ സര്‍ബത്ത് .തനിനിറം കുഞ്ഞച്ചന്റെ നാരങ്ങ വെള്ളം .അങ്ങനെ എടത്വ ഒരു ഗ്രഹാതുരത്വം എന്നില്‍ ഉണര്‍ത്തുന്നു .. നിങ്ങളില്‍ പലര്‍ക്കും എന്റെ ഈ ഓര്‍മ്മക്കുറുപ്പില്‍ നിന്നും പലതും ഓര്‍ക്കാന്‍ ഉണ്ടാവും ... എന്റെ എടത്വ വിശേഷങ്ങള്‍ ഇവടെ തുടങ്ങട്ടെ ...
No comments:
Post a Comment